Published :22-Dec-2017

വെള്ളാനി: വെള്ളാനിയില്‍ ഇനി ശീതീകരിച്ച അങ്കണവാടി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച ആങ്കണവാടിയാണിത്. ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണിതീര്‍ത്ത തളിര് അങ്കണവാടിയുടെ ഉദ്ഘാടനം ഡിസംബര്‍ 24ന് 12 മണിയ്ക്ക് ഇരിങ്ങാലക്കുട കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും. എം.എല്‍.എ. പ്രൊഫ.കെ.യു. അരുണന്‍ അധ്യക്ഷത വഹിക്കും. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.എസ്.ബാബു, തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് അംഗം എന്‍.കെ. ഉദയപ്രകാശ് എന്നിവര്‍ മുഖ്യാതിഥികളായിരിക്കും. ഇരിങ്ങാലക്കുട ബ്ളോക്ക് അസി.എഞ്ചിനീയര്‍ സന്തോഷ് എം.പി. റിപ്പോര്‍ട്ട് അവതരിപ്പിക്കും. ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വി.എ.മനോജ്കുമാര്‍ സ്വാഗതവും ഇരിങ്ങാലക്കുട ബ്ളോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീചിത്ത് നന്ദിയും പറയും. തുടര്‍ന്ന്  സലിലന്‍ വെള്ളാനി നയിക്കുന്ന നാടന്‍പാട്ടു മഹോത്സവവും, വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും.
 
Published :22-Dec-2017

പൂമംഗലം: പൂമംഗലം പഞ്ചായത്തിലെയും സമീപ പ്രദേശങ്ങളിലെയും ജനങ്ങള്‍ ചികിത്സയ്ക്കു വേണ്ടി ആശ്രയിക്കുന്ന പൂമംഗലം ഗ്രാമപഞ്ചായത്ത്- പ്രാഥമികാരോഗ്യ കേന്ദ്രം സംസ്ഥാന സര്‍ക്കാര്‍ ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പണി പൂര്‍ത്തിയാക്കി. പാലിയേറ്റീവ് സെന്ററിന്റെയും 12 കിലോ വാട്ട് ശേഷിയുള്ള സോളാര്‍ പാനലിന്റെയും ഉദ്ഘാടനം 2017 ഡിസംബര്‍ 24 ഞായറാഴ്ച രാവിലെ 9.30ന് വ്യവസായ- കായിക- യുവജന ക്ഷേമ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും.  ഇരിങ്ങാലക്കുട എം.എല്‍.എ പ്രൊഫ. കെ.യു. അരുണന്‍ അധ്യക്ഷത വഹിക്കും. സര്‍ക്കാരിന്റെയും, എം.എല്‍.എ.യുടെയും സാമ്പത്തിക സഹായത്തോടെയും ലോകബാങ്കിന്റെ അധിക ധനസഹായവും വിനിയോഗിച്ചാണ് പണി പൂര്‍ത്തീകരിച്ചത്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി സി.എസ്. ഹരി റിപ്പോര്‍ട്ടും, ജില്ലാ മെഡിക്കല്‍ ഓഫീസര്‍  ഡോ.സുഖിത കെ. ആര്‍ദ്രം റിപ്പോര്‍ട്ടും അവതരിപ്പിക്കും. പൂമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടും സംഘാടക സമിതി ചെയര്‍പേഴ്സണും ആയ വര്‍ഷ രാജേഷ് സ്വാഗതവും സ്വാഗതം ആശംസിക്കും.
 
Published :22-Dec-2017

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ബൈ പാസ് റോഡില്‍ ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.ത്രേസ്യ പൗലോസ് കോലങ്കണ്ണി ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.സെന്റ് തോമസ് കത്തീഡ്രല്‍ വികാരി റവ.ഡോ. ആന്റു ആലപ്പാടന്‍ വെഞ്ചരിപ്പ് കര്‍മ്മം നിര്‍വഹിച്ചു. പ്രഫ.കെ.യു അരുണന്‍ എം.എല്‍.എ , അഡ്വ.തോമസ് ഉണ്ണിയാടന്‍, ബ്ലോക്ക് പ്രസിഡന്റുമാരായ വി.എ മനോജ്കുമാര്‍, ഷാജി നക്കര, ഡി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ.എം.എസ് അനില്‍കുമാര്‍, വര്‍ഗ്ഗീസ് പുത്തനങ്ങാടി, ആന്റോ കോണോത്ത് ,ജോണ്‍സന്‍ കോലങ്കണ്ണി, ഡെയ്സി തോമസ്, ജോസ് ചിറ്റിലപ്പിളളി, ജോണി കാച്ചപ്പിളളി എന്നിവര്‍ ഭദ്രദീപം തെളിയിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ആദ്യ വില്‍പന നടത്തി.കെ.പി.സി.സി ജനറല്‍ സെക്രട്ടറി എം.പി ജാക്സണ്‍, മുന്‍ നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, നഗരസഭ കൗണ്‍സിലര്‍മാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. തോമസ് കോലങ്കണ്ണി സ്വാഗതവും ,ബാബു കോലങ്കണ്ണി നന്ദിയും പറഞ്ഞു. ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊറ്റനല്ലൂര്‍ ആശാ നിലയത്തിലേക്കുളള സാമ്പത്തിക ധന സഹായം തോമസ് കോലങ്കണ്ണി  ഫാ. വര്‍ഗ്ഗീസ് കോന്തുരുത്തിക്ക് നല്‍കി. ചിറമല്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്നും ഡിസംബര്‍ 31 വരെയുളള എല്ലാ പര്‍ച്ചേയ്സുകള്‍ക്കും  പത്ത് ശതമാനം ഡിസ്‌ക്കൗണ്ടും നല്‍കും. രാവിലെ 7 മണി മുതല്‍ രാത്രി 10 മണി വരെ പ്രവര്‍ത്തന സമയം
 
Published :22-Dec-2017
ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് ചര്‍ച്ച് തുറവന്‍കുന്ന് കത്തോലിക്ക കോഗ്രസ്സിന്റെ  നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണ പ്രൊഫഷ്ണല്‍ മെഗാ നാടക മത്സരമേള സംഘടിപ്പിക്കുന്നു. 2017 ഡിസംബ ര്‍ 26  മുതല്‍ 2018  ജനുവരി 1 വരെ വൈകീട്ട് 6ന് തുറവന്‍കുന്ന് സ്‌നേഹതീരം പാരിഷ്  ഹാളില്‍ നടത്തുന്ന പരിപാടിയില്‍ കലാ സാംസ്‌കാരിക രാഷ്ട്രീയ സാഹിത്യ നാടക സിനിമാ രംഗത്തെ പ്രശസ്തര്‍ പങ്കെടുക്കുന്നു. 26 ന് ചൊവ്വാഴ്ച മാര്‍ പോളി കണ്ണൂക്കാടന്‍ പിതാവ്  നാടക മത്സരത്തിന്റെ  ഉദ്ഘാടന നിര്‍വ്വഹിക്കുന്നു. അന്നേ ദിവസം ചേര്‍ത്തല മുട്ടം ഗലീലിയ തിയ്യറ്റേഴ്‌സിന്റെ  ഇക്തസ് എ ബൈബിള്‍ ഡ്രാമ സ്‌കോപ്പ് നാടകം ഉണ്ടായിരിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ചാലക്കുടി യവനിക  അവതരിപ്പിക്കുന്ന അരങ്ങ് ഉണരും നേരം,  കൊച്ചിന്‍  പുലരിയുടെ ഇടവേളക്കുശേഷം, ആലപ്പുഴ പ്രാര്‍ത്ഥന കമ്മ്യൂണിക്കേഷന്റെ മയില്‍ വാഹനം മോട്ടോര്‍ ൈഡ്രവിങ്ങ് സ്‌കൂള്‍, കായംകുളം സപര്യയുടെ വാരാംഗന, കോഴിക്കോട് രംഗമിത്രയുടെ  ഭാര്യാസമേതം  തുടങ്ങിയ അഞ്ചു  നാടകങ്ങളുടെ മത്സരവും  നടക്കും.1ന് തിങ്കളാഴ്ച  അവാര്‍ഡ് ദാനവും  തുടര്‍ന്ന് പ്രശസ്ത  പിന്നണി ഗായകര്‍ അണിനിരക്കുന്ന ഗാനസന്ധ്യയും  ഉണ്ടായിരിക്കുതാണ്. പത്രസമ്മേളനത്തില്‍ വികാരി  ഫാ.ഡേവിസ് കിഴക്കുംതല, പ്രസിഡണ്ട്  ജോസഫ്  അക്കരക്കാരന്‍,  സെക്രട്ടറി  വിന്‍സന്റ്  കരിപ്പായി,  ട്രഷറര്‍  ജോസ് മാപ്രാണത്തുക്കാരന്‍, ജനറല്‍ കണ്‍വീനര്‍ ബെന്നി വിന്‍സന്റ്, ജോയിന്റ് ജനറല്‍ കണ്‍വീനര്‍ ഔസേപ്പ് ചില്ലായി എന്നിവര്‍ പങ്കെടുത്തു.
 
Published :22-Dec-2017
കരൂപ്പടന്ന: വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച പണം പാലിയേറ്റീവ് കെയര്‍ യൂണിറ്റിന് നല്‍കിക്കൊണ്ട് ക്രിസ്തുമസ് ആഘോഷിച്ചു.കരൂപ്പടന്ന ജെ.ആന്റ്.ജെ. സീനിയര്‍ സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളാണ് ക്രിസ്തുമസ് ആഘോഷത്തിനായി സ്വരൂപിച്ച ഫണ്ട് കോണത്തുകുന്ന് ആല്‍ഫ പാലിയേറ്റീവ് കെയറിലെ രോഗികള്‍ക്ക് മരുന്നു വാങ്ങുന്നതിനായി നല്‍കിയത്.പാലിയേറ്റീവ് കെയര്‍ യൂണിറ്റ് പ്രസിഡണ്ട് എ.ബി.സക്കീര്‍ ഹുസൈന്‍ ഫണ്ട് ഏറ്റുവാങ്ങി.സ്‌കൂള്‍ പ്രധാനാധ്യാപിക സുമതി അച്യുതന്‍, പി.ടി.എ.പ്രസിഡണ്ട് എ.കാര്‍ത്തിക, ചെയര്‍മാന്‍ വീരാന്‍.പി.സെയ്ത്, മാനേജര്‍ കെ.കെ.യൂസുഫ്, വൈസ് പ്രിന്‍സിപ്പാള്‍ രത്‌ന ശിവദാസ്, സ്‌കൂള്‍ ലീഡര്‍മാരായ അഭിമന്യു, മുഹസീന, പി.കെ.എം.അഷറഫ്, കെ.എ.മുഹമ്മദ് ഷെഫീര്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്ത് പ്രവാസി അസോസിയേഷന്‍ സെക്രട്ടറി എ.എച്ച്.ബാവ എന്നിവര്‍ സംസാരിച്ചു.സാന്താക്ലോസ് വേഷമണിഞ്ഞ കുട്ടികള്‍ കരോള്‍ ഗാനമാലപിച്ചും നൃത്തം വെച്ചും ക്രിസ്തുമസിനെ വരവേറ്റു
 
Published :22-Dec-2017
ഇരിങ്ങാലക്കുട : മൂര്‍ക്കനാട് ആലുംപറമ്പ് പരിസരത്ത് നിന്ന് കഞ്ചാവുമായി രണ്ട് യുവാക്കളെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തു.കിഴുത്താണി വീട്ടില്‍ അക്ഷയ് (22),കൊല്ലയില്‍ വീട്ടില്‍ സേതു (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ ഓടിച്ചിട്ട് കീഴ്‌പ്പെടുത്തുന്നതിനിടെ എക്‌സൈസ് പ്രവന്റിവ് ഓഫിസര്‍ കെ എ ജയദേവന് കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.സി പി ഓമാരായ ജീവേഷ് എം പി,കെ എ ബാബു,എ എസ് സരസന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
 
Published :22-Dec-2017
ഇരിങ്ങാലക്കുട : ജെസിഐയുടെ ക്രിസ്തുമസ് ആഘോഷം ഇരിങ്ങാലക്കുട പ്രെവിഡന്‍സ് ഹൗസിലെ വൃദ്ധരോടൊപ്പം ആഘോഷിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജുവും പ്രൊവിഡന്‍സ് ഹൗസിലെ ഏറ്റവും പ്രായംകൂടിയ വ്യക്തി കൃഷ്ണനും ചേര്‍ന്ന് കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ലിഷോണ്‍ ജോസ് കാട്ടല്‍അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ സോണിയ ഗിരി മുഖ്യാതിഥിയായിരുന്നു. മുന്‍ പ്രസിഡന്റുമാരായ ജോര്‍ജ് പുന്നേലിപറമ്പില്‍, ടെല്‍സണ്‍ കോട്ടോളി, പ്രൊവിഡന്‍സ് ഹൗസ് ഡയറക്ടര്‍ ബ്രദര്‍ റിച്ചാര്‍ഡ്, സെക്രട്ടറി അജോ ജോണ്‍, ജെസ് ലെറ്റ് ചെയര്‍പേഴ്സണ്‍ സൗമ്യ ലിഷോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ജെസിഐ അംഗങ്ങളുടെയും പ്രൊവിഡന്‍സ് ഹൗസിലെ അംഗങ്ങളുടെയും കലാപരിപാടികളും ഉണ്ടായിരുന്നു.
 
Published :22-Dec-2017

ഇരിങ്ങാലക്കുട : യു.ഡി.എഫ് ഭരണസമിതിയുടെ ഒത്താശയോടെ ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് വര്‍ദ്ധിച്ചു വരുന്ന അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും, ഭരണ സമിതിയുടെ അഴിമതിക്കും കെടുകാര്യസ്ഥതയ്ക്കുമെതിരെയും സി.പി.ഐ(എം) മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസ് മാര്‍ച്ച് നടത്തി.കുട്ടന്‍കുളം പരിസരത്ത് നിന്നും ആരംഭിച്ച മാര്‍ച്ചിന് സി.പി.ഐ(എം) ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട്, എം.ബി.രാജു, ഡോ.കെ.പി.ജോര്‍ജ്, കെ.ആര്‍.വിജയ, ആര്‍.എല്‍.ശ്രീലാല്‍, പി.എസ്.വിശ്വംഭരന്‍, വി.എന്‍.കൃഷ്ണന്‍കുട്ടി, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന ധര്‍ണ്ണ സമരം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ.ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കണക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.സി.പ്രേമരാജന്‍, കെ.ആര്‍.വിജയ, എന്നിവര്‍ പ്രസംഗിച്ചു. എം.ബി.രാജു സ്വാഗതവും, പി.വി.ശിവകുമാര്‍ നന്ദിയും പറഞ്ഞു.
 
അക്ഷരമൂല
.
ചരമം
പുല്ലൂര്‍ : ഊരകം വരിക്കശ്ശേരി എസ്തപ്പാനോസ് ജോണി(73) നിര്യാതനായി.സംസ്‌ക്കാരം നാളെ ഉച്ചതിരിഞ്ഞ് ഊരകം സെന്റ് ജോസഫ് ദേവാലയത്തില്‍ .ഭാര്യ :അന്നംകുട്ടി.മക്കള്‍:മിനി വരിക്കശ്ശേരി (മുന്‍ മുരിയാട് ഗ്രാമപഞ്ചായത്ത് അംഗം),സീമ,മരുമക്കള്‍:പീയൂസ്(Late),ബെന്നി(മുന്‍ ഇരിങ്ങാലക്കുട നഗരസഭാ അംഗം).Contact:9947117145
Birthday
സ്വപ്‌ന ജോസിന്‌ ജ്യോതിസ്‌ ഗ്രൂപ്പിന്റെ ജന്മദിനാശംസകള്‍