നവമാനവം
ടി.വി.കൊച്ചുബാവയെ സ്മരിക്കുമ്പോള്‍
View Comments

വേര്‍പാടിന്റെ ഓര്‍മ്മയില്‍ പ്രൊഫ.കെ.ജെ. ജോസഫ്
ജന്മംകൊണ്ട് ഇരിങ്ങാലക്കുടക്കാരനല്ലെങ്കിലും, കര്‍മ്മംകൊണ്ട് ഇന്നാട്ടുകാരനായി, സാമൂഹിക-സാംസ്‌കാരിക മണ്ഠലങ്ങളില്‍ സജീവ സാന്നിദ്ധ്യമായി മാറി, ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിച്ച പ്രൊഫ.കെ.ജെ. ജോസഫിന്റെ വേര്‍പാട് സമസ്ത മേഖലകളിലും ചലനം സൃഷ്ടിച്ചിരിക്കുന്നു
പ്രചോദനം ഉള്ളില്‍ നിന്നാണ് ഉണ്ടാകേണ്ടത്, സിനിമ താരങ്ങളില്‍ നിന്നല്ല ; രാഹുല്‍ പി.
ഇരിങ്ങാലക്കുട : സമൂഹത്തെ സേവിക്കുക, സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യുക എന്നാഗ്രഹം നമ്മുടെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്ന് ഉണ്ടാവുക എന്നതാണ് യഥാര്‍ത്ഥ പ്രചോദനം എന്ന് സിവില്‍ സര്‍വ്വീസ് പരീക്ഷയില്‍ 358-ാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുടയുടെ അഭിമാനമായി മാറിയ രാഹുല്‍ പി. അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ഡോട്ട് കോമിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഹോമിയോഡോക്ടറായി സേവനമനുഷ്ഠിക്കുന്ന രാഹുല്‍ അഭിപ്രായപ്പെട്ടത്. മൂന്നു വര്‍ഷത്തെ പ്രയത്‌നത്തിനൊവുലാണ് രാഹുലിന് ഈ നേട്ടം കൈവരിക്കാനായത്. ഈ വര്‍ഷം പരീക്ഷക്ക് മുന്‍തൂക്കം കൊടുത്തതിനാല്‍ സേവനമ
ഇരിങ്ങാലക്കുടയില്‍ നിന്നും ബാഗ്ലൂര്‍ വഴി ഐ.എസ്.ആര്‍.ഒയിലേക്ക്
ഇന്ത്യയുടെ യശ്ശസുയര്‍ത്തിയ ആ സന്ദേശം ലോകത്തിന്റെ ചെവിയിലേക്ക് പറന്നെത്തിയത് ഒരു പെണ്‍കുട്ടിയുടെ സ്വരത്തില്‍ .അത് മറ്റാരുമായിരുന്നില്ല.ഇരിങ്ങാലക്കുട സഹകരണ ആശുപത്രിക്ക് സമീപം മാരുതി കല്‍പ്പത്തില്‍ ഡോ.എന്‍.വി കൃഷ്ണന്റെ മകള്‍ അനുരാധയുടേതായിരുന്നു.മംഗളയാന്‍ ദൗത്യത്തിന്റെ അഭിമാനമുഹൂര്‍ത്തങ്ങള്‍ ലോകത്തെ അറിയിക്കാന്‍ ഐ.എസ്.ആര്‍.ഒ
നാട്യകലാകേരളത്തിന്റെ വിശ്വമഹാപ്രതിഭ
അമ്മന്നൂര്‍ മാധവചാക്യാരുടെ നാളിതുവരെയുള്ള കലാജീവിതത്തിന്റെ അരങ്ങും അണിയറയും ഓര്‍ത്തെടുക്കുമ്പോഴൊക്കെ മനസ്സില്‍ തെളിഞ്ഞു വരുന്ന ഒരു വാചകംതന്നെയാണ്‌ നാട്യകലാകേരളത്തിന്റെ വിശ്വമഹാപ്രതിഭ എന്നത്‌.
കൂട്ടായ്‌മയുടെ ബിസിനസ്സ്‌ ആചാര്യന്‍
തൊട്ടതെല്ലാം പൊന്നാക്കി ആ ബിസിനസ്സ്‌ നൈപുണ്യം ജനസേവനത്തിനുകൂടി സമര്‍പ്പിച്ചപ്പോള്‍ വളര്‍ന്നത്‌ നാടും നാട്ടുകാരും, നാട്ടിലെ ബിസ്സിനസ്സുമാണ്‌. വാണിജ്യ വ്യവസായ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്ത്‌ ഒരു നാടിനെ മുഴുവന്‍ വികസനത്തിലേക്കു നയിച്ച വൈദഗ്‌ധ്യമാണ്‌ എം.സി.പോളിനെ ബിസ്സിനസ്‌ ആചാര്യനാക്കിയത്‌. വെല്ലുവിളികള്‍ക്കും പ്രതിസന്ധികള്‍ക്കുമിടയില്‍ വിജയപതാ
ഇരിങ്ങാലക്കുടയുടെ ഭാവഗായകന്‍...
സ്വരമാധുര്യം കൊണ്ട്‌ നമ്മുടെ മനസ്സില്‍ മഴവില്ല്‌ വിരിയിച്ച ഭാവഗായകനാണ്‌ പി. ജയചന്ദ്രന്‍. ഇരിങ്ങാലക്കുടയുടെ അഭിമാനം ഉയര്‍ത്തിപിടിച്ച വ്യക്തികളിലൊരാളാണ്‌ പി. ജയചന്ദ്രന്‍. തന്റെ ശബ്ദമാസ്‌മരികത കൊണ്ട്‌ ഇന്നും അദ്ദേഹം ഗാനവേദികളിലും പിന്നണി ഗായകനായും നിറഞ്ഞു നില്‍ക്കുന്നു.
അവിട്ടത്തൂരിലെ അക്ഷരനന്മ
മലയാളഭാഷയുടെ പരിപോഷണത്തിനുവേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച കെ.പി. രാഘവപ്പൊതുവാള്‍ ഒരു മഹാവിസ്‌മയമായി നമുക്കുമുന്നില്‍ ജീവിക്കുന്നു. കേരളീയര്‍ ഇന്ന്‌ സ്വന്തം ഭാഷയെ മറക്കുന്നതിലൂടെ തങ്ങളുടെ നിലനില്‍പ്പിനെതന്നെ അപകടപ്പെടുത്തുകയാണ്‌. ഈ ദുസ്ഥിതിയില്‍ രാഘവപ്പൊതുവാളിനെപ്പോലെയുള്ളവരുടെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ നമുക്ക്‌ അതിജീവനത്തിനുള്ള പ്രത്യാശഭരിതമായ വഴികള്‍ തുറന്നുകാട്ടുന്നു. ഭഷയുടെ വളര്‍ച്ചയ്‌ക്കും സാഹിത്യത്തിന്റെ ഉന്നമമത്തിനുവേണ്ടി തന്റെതായ എളിയ സംഭാവനക്‌ള്‍ നല്‌കിയ രാഘവന്‍മാസ്റ്റര്‍ നിര്‍വഹിക്കുന്നത്‌ മഹത്തായ ചരിത്രദൗത്യമാണ്‌.
ഡോ.വി.പി.ഗംഗാധരന്‍--- --പ്രതീക്ഷയുടെ തിരിനാളം
കാന്‍സര്‍ എന്ന ഒറ്റ വാക്കില്‍ നടുങ്ങി നില്‍ക്കുന്നവര്‍ പ്രതീക്ഷയുടെ തിരിനാളം പോലെ ,ജീവശ്വാസം പോലെ നെഞ്ചോട്‌ ചേര്‍ത്തു പിടിക്കുന്നൊരു പിടിവള്ളിയാണ്‌ ഡോ.വി.പി.ഗംഗാധരന്‍ .കാന്‍സര്‍ എന്ന മാരകരോഗം തള്ളിയിട്ടേക്കാവുന്ന നിരാശയുടെ പടുകുഴിയില്‍ നിന്നു ജീവിതത്തിന്റെ വെളിച്ചത്തിലേക്കും മരുന്നു മണക്കാത്ത സ്വച്ഛതയിലേക്കും ജീവിതത്തിന്റെ നാളം തിരികെ കൊളുത്തി കൊടുക്കുന്ന കാവല്‍ മാലാഖ. സാമൂഹിക-ജീവകാരുണ്യ -ആരോഗ്യമേഖലകളില്‍ മികച്ച പ്രവര്‍ത്തനം കാഴ്‌ച വച്ച്‌ സേവന്‍മിത്ര്‌ അവാര്‍ഡിനര്‍ഹനായ ഡോ.വി.പി.ഗംഗാധരന്‍ 1954 ആഗസ്റ്റ്‌ 7-ാം തിയതി ഇരിങ്ങാലക്കുടയിലാണ്‌ ജനിച്ചത്‌.നാഷ്‌ണല്‍ ഹൈസ്‌ക്കൂള്‍ ,ക്രൈസ്റ്റ്‌ കോളേജ്‌,എറണാകുളം മഹാരാജാസ്‌ കോളേജ്‌,കോട്ടയം മെഡിക്കല്‍ കോളേജ്‌ ഓഫ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സ്‌,അഡയാര്‍ ക്യാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ എന്നിവിടങ്ങളില്‍ പഠനം.റേഡിയേഷന്‍ തെറാപ്പിയിലും,ജനറല്‍ മെഡിസിനിലും എം.ഡി,മെഡിക്കല്‍ ഓങ്കോളജിയില്‍ ഡി.എം.വാഷിംഗ്‌ടണ്‍ ഡീസിയിലെ ജോര്‍ജ്ജ്‌ ടൗണ്‍ യൂണിവേഴ്‌സിറ്റിയില്‍ നാഷ്‌ണല്‍ കാന്‍സര്‍ ഇന്‍സ്‌റ്റിറ്റിയൂട്ട്‌ ഫെലോഷിപ്പ്‌ ലബനനിലെ റോയല്‍ മാഴ്‌സണ്‍ ഹോസ്‌പിറ്റലില്‍ നിന്ന്‌ ലോകാരോഗ്യ സംഘടനയുടെ ഫെല്ലോഷിപ്പ്‌.എറണാകുളം ലേക്‌ഷോര്‍ ഹോസ്‌പിറ്റലില്‍ സേവനം അനുഷ്‌ഠിക്കുന്ന ഡോ.വി.പി ഗംഗാധരന്‍ ഇപ്പോള്‍ തൃപ്പൂണിത്തറയില്‍ താമസിച്ചു പോരുന്നു
ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍
ക്വിറ്റ്‌ ഇന്ത്യ സമരം മുതല്‍ ഇങ്ങോട്ട്‌ മുരിയാട്‌ കായല്‍ സംരക്ഷണം വരെ എത്തിനില്‍ക്കുന്ന പോളിയുടെ ( പോളിച്ചേട്ടന്റെ ) രാഷ്ട്രീയജീവിതം ഏറെ സംഭവബഹുലമാണ്‌. ജനാധിപത്യത്തിന്റെ കാവല്‍ ഭടന്‍ എന്ന രീതിയില്‍ പ്രവര്‍ത്തിച്ച പോളിച്ചേട്ടന്‍ ഒട്ടേറെ അവകാശ സമരങ്ങളുടെ മുന്നണി പോരാളിയായി ഇന്നും തന്റെ കര്‍മ്മരംഗത്ത്‌ ഉറച്ചുനില്‍ക്കുന്നു.ക്വിറ്റ്‌ ഇന്ത്യ സമരത്തിന്റെ തീക്ഷ്‌ണതയില്‍ ഇരിങ്ങാലക്കുട ഗവ. ബോയ്‌സ്‌ സ്‌കൂളില്‍നിന്നു പുറത്താക്കപ്പെട്ട കെ.പി. പോളി തന്റെ കൂട്ടുകാരനായ കെ.എല്‍. കുഞ്ഞവരയുടേയും, മാരാത്ത്‌ ശിവരാമമേനോനുമൊപ്പം
പ്രൊഫ: ഇ.കെ നാരായണന്റെ ജീവിതത്തിലേക്ക്‌ ഒരു എത്തിനോട്ടം.
എറണാകുളം ജില്ലയിലെ ഒരു സാധാരണ കുടുംബത്തില്‍ 1955 നവംബര്‍ 13ന്‌ ആണ്‌ ഇ.കെ.എന്‍ എന്നറിയപ്പെടുന്ന നാരായണന്‍ മാഷുടെ ജനനം. ആശാന്‍ പള്ളിക്കൂടത്തിലും പ്രൈമറി സ്‌കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. വ്യവസായാവശ്യത്തിന്‌ അമ്പലമുകളിലെ സ്ഥലം വിട്ടുകൊടുക്കേണ്ടി വന്നപ്പോള്‍ ചെറുപ്പത്തില്‍ തന്നെ കുടുംബം മറ്റത്തൂര്‍ പഞ്ചായത്തിലെ കാവനാട്ടത്തേക്ക്‌ താമസം മാറ്റി. ഏഴു മുതലുള്ള സ്‌കൂള്‍ വിദ്യാഭ്യാസം തൃശ്ശൂര്‍ സെന്റ്‌ തോമാസ്‌ കോളേജില്‍ സാമ്പത്തിക ക്ലേശവും അനാരോഗ്യവും...