സമകാലികം
കാലവര്‍ഷം- ചില ചിന്തകള്‍

കുട്ടികളുടെ പുത്തന്‍ കുടകള്‍ നനക്കാന്‍ ആദ്യദിവസങ്ങളില്‍ മടിച്ചു നിന്ന കാലവര്‍ഷം ഇപ്പോള്‍ മണ്ണിലിറങ്ങിയിരിക്കുന്നു. മഴയുടെ കാല്‍വെപ്പുകള്‍ കനക്കുകയാണ്‌ വര്‍ഷ ഋതുവിന്റെ ഈ വരവില്‍ ജല സമൃദ്ധിയോടൊപ്പം നമുക്ക്‌ ലഭിക്കുന്നത്‌ മറ്റൊരു സാദ്ധ്യത കൂടി- പുത്തന്‍ പേരുകളുള്ള കുറേ പനിരോഗങ്ങളുടെ.
ജൂണ്‍ ആദ്യം സ്‌കൂള്‍ തുറക്കുമ്പോഴാണ്‌ കേരളത്തില്‍ പതിവായി കാലവര്‍ഷം വന്നെത്താറ്‌. തെക്ക്‌ പടിഞ്ഞാറന്‍ വതായനം തുറന്ന്‌ ചക്രവാളം നിറഞ്ഞ മനസ്സോടെ അതിനെ വരവേല്‍ക്കുന്നു. ഗ്രീഷ്‌മതാപം തുടച്ചുമാറ്റുന്ന തണുത്ത മണ്‍സൂണ്‍ കാറ്റ്‌ ഇവിടെ വിദ്യാലയവര്‍ഷത്തിന്റെ സമാരംഭം കൂടിയാണ്‌. നനഞ്ഞു കുതിര്‍ന്ന്‌ പള്ളികൂടത്തില്‍ പോകുന്ന കുട്ടികളുടെ നാട്ടിടവഴികള്‍, ഇന്ന്‌ പക്ഷേ, ഒരു ഗൃഹാതുര സമൃതി മാത്രം. ഇപ്പോള്‍ കുട്ടികള്‍ ഏറെയും വിദ്യാലയ വാഹനങ്ങളെ ആശ്രയിക്കുന്നതുകൊണ്ട്‌ വഴിയില്‍ നനയുന്നവരുടെ എണ്ണം കുറവാണല്ലോ?. കുട്ടികള്‍ തന്നെയില്ലാത്ത വിദ്യാലയങ്ങളും നമുക്ക്‌ കുറവല്ലെന്നറിയുക.
ശോഷിച്ചും ചിലപ്പോള്‍ പോഷിച്ചും വന്നെത്തുന്ന ഈ കാലവര്‍ഷമാണ്‌ നമ്മുടെ മണ്ണിന്റെ ഉര്‍വത. പാടവും പറമ്പും കുളങ്ങളും പുഴകളുംമെല്ലാം നിറയുന്ന മഴക്കാലം ഒരിക്കലുവിടെ പഞ്ഞ കാലമായിരുന്നു. മരച്ചീനിയും മക്രോണിയും തിന്ന്‌ വിശപ്പടക്കിയിരുന്നു അന്ന മഹാഭൂരിപക്ഷം, മേലാര്‍ക്കത്‌ പക്ഷേ, സുഖ ചികിത്സയുടെയും വിശ്രമത്തിന്റെയും സുവര്‍ണ്ണ വേളകളായി. ഇന്ന്‌ നമ്മളെല്ലാം സമ്പന്നര്‍. അടിയാളരില്ല. ഈ നാട്ടിലെന്ന്‌ അടയാളപ്പെടുത്തുന്നു, ബിവറേജ്‌ ക്യൂകള്‍, മലയാളമണ്ണില്‍ ഇപ്പോള്‍ ആകെയുളള അടിയാളര്‍ ബംഗാളികളും ബീഹാറികളുമാണ്‌.
കാലവര്‍ഷം കനത്തതോടെ അന്തരീക്ഷം പരിവര്‍ത്തിച്ചു. ഇത്‌ രോഗസാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കുന്നു. പണ്ട്‌ കോളറ, അതിസാരം, ഛര്‍ദ്ദി, വൈറല്‍ പനി എന്നിവയായിരുന്നു മഴക്കാല രോഗങ്ങള്‍. തുളസി കഷായവും രണ്ടു ദിവസത്തെ വിശ്രമവും മതി അതു മാറാന്‍. അന്നത്തെ വൃത്തിയുള്ള നാട്ടിന്‍ പുറങ്ങള്‍ ഇന്നു നമുക്കു നഷ്ടമായി. നാഗരികതയുടെ പരിരംഭണം സര്‍വ്വത്ര മാലിന്യ മലകള്‍ സൃഷ്ടിച്ചു കൊണ്ടീരിക്കുന്നു. കോരിച്ചൊരിയുന്ന മഴയത്തും ഏസിയോ ഫാനോ ഇല്ലെങ്കില്‍ വിയര്‍ത്തൊഴുകുന്ന കോണ്‍ക്രീറ്റ്‌ തടവറകളിലാണ്‌ നമ്മളിന്ന്‌.
വയലും തണ്ണീര്‍ത്തടങ്ങളും നികത്തപ്പെട്ട്‌ നാട്ടുവഴികള്‍ കൂടി ടാര്‍ റോഡുകളായപ്പോള്‍ പെയ്‌ത്തു വെള്ളം മണ്ണില്‍ താഴാതായി. ഓടകളില്‍ വലിച്ചെറിയുന്ന പ്ലാസ്റ്റിക്കും, മാലിന്യങ്ങളും ഒഴുക്കുതടയുമ്പോള്‍ അഴുക്കു തടം കെട്ടുന്നു. ഇവിടെ താവളം കണ്ടെത്തുന്ന കൊതുകുകളും എലികളുമാണ്‌ പുതിയ പനിരോഗങ്ങളുടെ വാഹകര്‍. ഭീകര രൂപാന്തരങ്ങളോടെ പ്രത്യക്ഷപ്പെടുന്ന എലിപ്പനി, വൈറല്‍, ഡങ്കി, ജപ്പാന്‍, തക്കാളി, ചെളള്‌, മലേറിയ എന്നിവയെ സൂക്ഷിച്ചു പ്രതിരോധിച്ചില്ലെങ്കില്‍ ഫലം മാരകമാവും.
വീടും പരിസരവും വൃത്തിയായി സൂക്ഷിക്കലാണ്‌ ഒന്നാമത്തെ പ്രതിരോധ മാര്‍ഗ്ഗം. അഴുക്കുളള വിരിമാറ്റി ജനാലകള്‍ തുറന്നുവെച്ച്‌ പരമാവധി വെളിച്ചം അകത്തു കടത്തണം. സൂര്യപ്രകാശമാണ്‌ മികച്ച അണുനാശിനി. കിണര്‍ ക്ലോറിനേറ്റുചെയ്‌ത്‌ ശുദ്ധ ജലം ഉറപ്പാക്കണം. തിളപ്പിച്ചാറ്റിയ വെളളം മാത്രം കുടിക്കുന്നത്‌ ശീലമാക്കുക. ഭക്ഷ്യവസ്‌തുക്കളില്‍ പോഷകങ്ങള്‍ വേണ്ടത്ര ഉള്‍പ്പെടുത്തണം. ആവശ്യത്തിനുമാത്രം പാചകം ചെയ്യലാണ്‌ ഉത്തമം. ബാക്കിവരുന്നത്‌ ഫ്രിഡ്‌ജില്‍ സൂക്ഷിക്കുന്നുണ്ടെങ്കില്‍, കൂടുതല്‍ തവണ എടുത്ത്‌ ചൂടാക്കേണ്ടിവരുന്ന അവസ്ഥ നല്ലതല്ല. വെളളം കെട്ടിനില്‍ക്കാന്‍ സാദ്ധ്യതയുളള എല്ലാതരം വസ്‌തുക്കളും വീടിന്റെ ചുറ്റും നിന്ന്‌ നീക്കം ചെയ്യണം.
സണ്‍ഷേഡ്‌, വാട്ടര്‍ ടാങ്ക്‌ എന്നിവയില്‍ കൊതുകുവളരാനിടവരരുത്‌. രോഗം വന്നാല്‍ സ്വയം ചികിത്സ നല്ലതല്ല. ഡോക്ടറെ കണ്ടതിനു ശേഷം മരുന്നും വിശ്രമവും എടുക്കണം. ചുമയും തുമ്മലും വരുമ്പോള്‍ തൂവാല ഉപയോഗിക്കേണ്ടതാണ്‌. പനിയുളളവരുമായി ആവശ്യത്തില്‍ കൂടുതല്‍ സംസര്‍ഗം പാടില്ല. രോഗികള്‍ യാത്ര ഒഴിവാക്കുകയും വേണ്ടത്ര വിശ്രമം എടുക്കുകയും വേണം. ഇടക്കിടെ കൈകള്‍ കഴുകുക തുടങ്ങിയ വ്യക്തി ശുചീകരണം പാലിക്കണം. രോഗം വന്നിട്ടു ചികിത്സ തേടുന്നതിനേക്കാള്‍ വരാതെ നോക്കുന്നതാണല്ലോ നല്ലത്‌.

View Comments

മാതൃഭാഷ ബഹുമാനിക്കപ്പെടണം
അമ്മിഞ്ഞ പാലിനോടൊപ്പം കുഞ്ഞു സ്വായത്തമാക്കുന്ന ഒന്നാണ്‌ മാതൃഭാഷ . ഔപചാരിക വിദ്യാഭ്യാസത്തിനുമുമ്പേ അതാരംഭിക്കുന്നു. എന്നാല്‍ പള്ളിക്കൂടത്തിലെത്തുന്നതോടെ അതുവരെ മധുരമായിരുന്ന മാതൃഭാഷ കുട്ടിക്കു കയ്‌ച്ചു തുടങ്ങുകയായി . അധ്യാപകരുടെ ചോദ്യങ്ങള്‍ക്കുമുന്‍പില്‍ കുട്ടിക്ക്‌ വാക്കു മുട്ടുകയായി . അതിവേഗം മാറിക്കൊണ്ടിരിക്കുന്ന ലോകത്തെ നേരിടാനും സാങ്കേതിക വിദ്യയടക്കമുള്ള വിഷയങ്ങളെ ഉള്‍ക്കൊള്ളാനും ആവിഷ്‌ക്കരിക്കാനുമുളള ശേഷി നമ്മുടെ ഭാഷക്ക്‌ നേടാനായില്ലെങ്കില്‍ വരും തലമുറയിലെ മലയാളികള്‍ മലയാളത്തെ കൈവിട്ടുപോകുകതന്നെചെയ്യും . മലയാളം മീഡിയയത്തില്‍ പഠിക്കുന്നത്‌ വിദ്യാര്‍ത്ഥിയുടെ ഭാവിയെ ബാധിക്കുമെന്ന ചിന്തയാണ്‌ മിക്ക രക്ഷിതാക്കള്‍ക്കുമുളളത്‌ . മലയാളത്തിലുളള പഠനം