കഞ്ചാവുമായി രണ്ട് യുവാക്കള്‍ പിടിയില്‍ : എക്‌സൈസ് ഓഫിസര്‍ക്ക് പരിക്ക്
Published :22-Dec-2017
ഇരിങ്ങാലക്കുട : മൂര്‍ക്കനാട് ആലുംപറമ്പ് പരിസരത്ത് നിന്ന് കഞ്ചാവുമായി രണ്ട് യുവാക്കളെ ഇരിങ്ങാലക്കുട എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം ഓ വിനോദും സംഘവും അറസ്റ്റ് ചെയ്തു.കിഴുത്താണി വീട്ടില്‍ അക്ഷയ് (22),കൊല്ലയില്‍ വീട്ടില്‍ സേതു (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.പ്രതികളെ ഓടിച്ചിട്ട് കീഴ്‌പ്പെടുത്തുന്നതിനിടെ എക്‌സൈസ് പ്രവന്റിവ് ഓഫിസര്‍ കെ എ ജയദേവന് കൈയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി.സി പി ഓമാരായ ജീവേഷ് എം പി,കെ എ ബാബു,എ എസ് സരസന്‍ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.
 
View Comments

Other Headlines