കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു ; ഓടിച്ചിരുന്ന ആള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
Published :22-Dec-2017
അവിട്ടത്തൂര്‍: പുല്ലൂര്‍ - അവിട്ടത്തൂര്‍ റോഡില്‍ മാവിന്‍ ചുവടിനു സമീപം കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു. കൊറ്റനെല്ലൂര്‍ സ്വദേശി കിഴക്കനൂടന്‍ വറീതിന്റെ മകന്‍ ഡയസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. വീട്ടില്‍ വന്ന അതിഥിയെ പുല്ലൂരില്‍ ഇറക്കി തിരിച്ച് വരുന്ന വഴിയാണ് അപകടം സംഭവിച്ചത്. വേഗതയില്‍ വന്ന വാഹനം വളവില്‍ വെച്ച് മതിലില്‍ ഇടിച്ച് മറിയുകയായിരുന്നു.
 
View Comments

Other Headlines