പത്രസമ്മേളനം
ദനഹാ ഫെസ്റ്റ് 2016-2017
ഇരിങ്ങാലക്കുട:കത്തീഡ്രല്‍ സി.എല്‍.സി. യുടെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 23 മുതല്‍ ജനുവരി 9 വരെ ദനഹാ ഫെസ്റ്റ് 2016-2017 എന്ന പേരില്‍ മെഗാ എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നു. ചന്തകുന്ന് ജംഗ്ഷനില്‍ നിന്നും മൂന്നുപീടിക റോഡില്‍ പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിലാണ് എക്‌സിബിഷന്‍ സംഘടിപ്പിച്ചിരിക്കുന്നത്. കേക്കുകളുടെ വൈവിധ്യമാര്‍ന്ന ശേഖരവും സ്വാദിഷ്ഠമായ ഭക്ഷ്യവിഭവങ്ങളും വിപണനമേളയും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഓമനപക്ഷിമൃഗാദികളുടെയും വിസ്മയിപ്പിക്കുന്ന പൂക്കളുടെയും ശേഖരം പ്രദര്‍ശനത്തിനായുണ്ട്. കുട്ടികള്‍ക്ക് ആര്‍ത്തുല്ലസിക്കാനുളള റെയ്ഡുകളും വിവിധ മേഖലകളില്‍ മത്സരങ്ങളും ഇവിടെ സംഘടിപ്പിക്കുന്നുണ്ട്. രാവിലെ 11.30 മുതല്‍ രാത്രി 10 മണിവരെയാണ് പ്രദര്‍ശനമെന്ന് പ്രസിഡന്റ് ഡേവിസ് ഷാജു, ജനറല്‍ കണ്‍വീനര്‍ ഷോബി കെ.പോള്‍, വര്‍ക്കിംഗ് ഡയറക്ടര്‍ ഫാ.ജില്‍സണ്‍ പയ്യപ്പിളളി. പത്രസമ്മേളത്തില്‍ അറിയിച്ചു. 
 
സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.