പത്രസമ്മേളനം
നവോദയം 2017 ഡിസംബര്‍ 25,26,27 തിയ്യതികളില്‍
ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി നോര്‍ത്ത് നവോദയ കലാസമിതിയുടെ നേതൃത്വത്തില്‍ 'നവോദയം 2017' ഡിസംബര്‍ 25,26,27 തിയ്യതികൡ പൊറത്തിശ്ശേരി നവോദയ നഗറില്‍വെച്ച് നടത്തും. കൂടാതെ കലാസമിതിയുടെ 53-ാം വാര്‍ഷികഘോഷവും, കെട്ടിട പുനര്‍നിര്‍മ്മാണവും സംഘടിപ്പിക്കുന്നു. എല്ലാദിവസവും വൈകീട്ട് 4 മണിക്ക പരിപാടികള്‍ ആരംഭിക്കും. 25-ാം തിയ്യതിയിലെ പരിപാടി തൃശ്ശൂര്‍ എം.പി. സി.എന്‍.ജയദേവന്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട എം.എല്‍.എ. കെ.യു.അരുണന്‍ അദ്ധ്യക്ഷത വഹിക്കും. ആക്ഷന്‍ ഹീറോ ബിജുവിലെ ജയശ്രീ മുഖ്യാതിഥിയായിരിക്കും.  തിങ്കളാഴ്ച കവിതാലാപനം, ശാസ്ത്രസംഗീതം, ലളിതഗാനം, വണ്‍മാന്‍ഷോ, നാടന്‍പാട്ടുകള്‍ എന്നീ കലാപരിപാടികള്‍ ഉണ്ടായിരിക്കും. ചൊവ്വാഴ്ചയിലെ പരിപാടി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ.മനോജ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സന്‍ നിമ്യഷിജു അദ്ധ്യക്ഷത വഹിക്കും. രാത്രി എട്ടുമണിക്ക് നിരവധി അവാര്‍ഡുകള്‍ വാരിക്കൂട്ടിയ നാടകം 'വെയില്‍' നാടകം ഉണ്ടായിരിക്കും.
 
സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.