പത്രസമ്മേളനം
തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്ര മഹോത്സവം ജനുവരി 6 മുതല്‍ 12 വരെ

ഇരിങ്ങാലക്കുട : തുമ്പൂര്‍ അയ്യപ്പന്‍കാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം  ജനുവരി 6 മുതല്‍ 12 വരെ ആഘോഷിക്കും. ക്ഷേത്ര ചടങ്ങുകള്‍ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ തന്ത്രരത്‌നം അഴകത്ത് ശാസ്തൃശര്‍മ്മന്‍ തിരുമേനിയുടെ കാര്‍മ്മികത്വത്തില്‍ ജനുവരി 6 വെള്ളിയാഴ്ച കൊടിയേറും. കാവടി അഭിഷേക മഹോത്സവത്തിന്റെ ഭാഗമായി അഖില കേരള പ്രൊഫഷണല്‍ നാടകോത്സവവും,ഓട്ടന്‍തുള്ളല്‍,ഹരിശ്രീ വിദ്യാനികേതന്‍ കുട്ടികളുടെയും കലാപരിപാടികള്‍, നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരങ്ങള്‍ എന്നിവയും ഉണ്ടായിരിക്കും. ജനുവരി 11 ന് വൈകിട്ട് 5:30 ന് ആനച്ചമയ പ്രദര്‍ശനം ഉണ്ടാകും. കാവടി മഹോത്സവ ദിനമായ ജനുവരി 12 വ്യാഴാഴ്ച രാവിലെ 8 മുതല്‍ 10.30 വരെ 5 ഗജവീരന്മാര്‍ അണിനിരന്ന് പെരുവനം കുട്ടന്‍മാരാര്‍ നയിക്കുന്ന പഞ്ചാരിമേളം , ഉച്ചതിരിഞ്ഞ് 4 മുതല്‍ 7 വരെ പകല്‍പ്പൂരം,പെരുവനം കുട്ടന്‍ മാരാരും, കലാമണ്ഡലം ശിവദാസും നയിക്കുന്ന പാണ്ടിമേളം. 3 മുതല്‍ 4.30 വരെ പഞ്ചവാദ്യം, തുടര്‍ന്ന് പഞ്ചാരിമേളം വൈകീട്ട് 5 മണിക്ക് കുടമാറ്റം, വൈകീട്ട് 7 മണിക്ക് ദീപാരാധന, വൈകീട്ട് 7. 45 ന് തായമ്പക. 8 മണിക്ക് ഉദിമാനം നാടന്‍ കലാസംഘം ആനന്ദപുരം നയിക്കുന്ന ഉദിമാനക്കളം നാടന്‍പാട്ട് ദൃശ്യാവിഷ്‌കാരങ്ങളും തുടര്‍ന്ന് കാവടി വരവും ആട്ടവും തുടര്‍ന്ന് പുലര്‍ച്ചെ 2:30 ന് ആറാട്ട് പുറപ്പാട്, 3:30 മുതല്‍ ആറാട്ട് എഴുന്നള്ളിപ്പ് തുടര്‍ന്ന് കൊടിയിറക്കല്‍ എന്നിവ നടക്കുമെന്ന് തുമ്പൂര്‍ അയ്യപ്പന്‍കാവ് മുകുന്ദപുരം പാര്‍വതി പരമേശ്വര ഭക്തപരിപാലന സമാജം പ്രസിഡന്റ് സി വി രഘു ചാത്തന്‍കാട്ടില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സെക്രട്ടറി എം ആര്‍ അശോകന്‍ മണപ്പറമ്പില്‍, ട്രഷറര്‍ വിശ്വംഭരന്‍ മച്ചാട്ട്, കമ്മിറ്റി അംഗം സി പി സന്തോഷ് കാട്ടുപറമ്പില്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.