പത്രസമ്മേളനം
ഇരിങ്ങാലക്കുട അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ ഫെബ്രുവരി 10 മുതല്‍ 14 വരെ
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ചലച്ചിത്ര കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലുള്ള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവല്‍ (IIFF) ഫെബ്രുവരി 10 മുതല്‍ 14 വരെ ഇരിങ്ങാലക്കുട സിന്ധു തിയേറ്ററില്‍ നടക്കും. വെള്ളിയാഴ്ച്ച രാവിലെ 9.00 മണിക്ക് ഇരിങ്ങാലക്കുട എം എല്‍ എ പ്രൊഫ കെ യു അരുണന്‍ ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്യും. ഇരിങ്ങാലക്കുട ചലച്ചിത്ര കേന്ദ്രം ചെയര്‍മാന്‍ അഡ്വ എം എസ് അനില്‍കുമാര്‍ അധ്യക്ഷത വഹിയ്ക്കുന്ന ചടങ്ങില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ നിമ്യ ഷിജു ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. ഫെസ്റ്റിവല്‍ ഡയറക്ടര്‍ പി കെ ഭരതന്‍മാസ്റ്റര്‍ ചടങ്ങില്‍ ഫെസ്റ്റിവല്‍ വിശദീകരണം നല്‍കും. നഗരസഭാ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാന്‍ വി സി വര്‍ഗ്ഗീസ്, എം പി പോളച്ചന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ചലച്ചിത്ര കേന്ദ്രം സെക്രട്ടറി ജോജി ചന്ദ്രശേഖരന്‍ സ്വാഗതവും അഡ്വ.സി.കെ.ദാസന്‍ നന്ദിയും പറയും. തുടര്‍ന്ന് 'Aleena Demyanikko' സംവിധാനം ചെയ്ത ഉക്രൈന്‍ ചിത്രമായ 'My Grandmother of Fanny Kaplan' പ്രദര്‍ശിപ്പിക്കും.  ഫെബ്രുവരി 11 ശനിയാഴ്ച രാവിലെ 9 ന് കലാഭവന്‍ മണി അനുസ്മരണത്തില്‍ രാജേഷ് തംബുരു, അഡ്വ പി ആര്‍ രമേശന്‍ എന്നിവര്‍ സംസാരിക്കും. 9:45 ന് ബെന്നി സാരഥി സംവിധാനം ചെയ്ത 'ആമം' എന്ന ഹ്രസ്വചിത്രം പ്രദര്‍ശിപ്പിക്കും. തുടര്‍ന്ന് 'Praban Kumar Haobam' സംവിധാനം ചെയ്ത 'Lady on the Lake' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും.ഫെബ്രുവരി 12 ഞായറാഴ്ച രാവിലെ 9 ന് സംവിധായകന്‍ സജി പരവൂര്‍ അനുസ്മരണം നടക്കും. പി കെ ഭരതന്‍ മാസ്റ്റര്‍, പി എന്‍ സുനില്‍ എന്നിവര്‍ സംസാരിക്കും. തുടര്‍ന്ന് 9:45 ന് 'Leena Yadav' സംവിധാനം ചെയ്ത 'Parched' എന്ന ചിത്രം പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 13 തിങ്കളാഴ്ച രാവിലെ 9 ന് ചലച്ചിത്രപ്രതിഭകളെ ആദരിക്കും. സംഗീത സംവിധായകരായ പ്രതാപ് സിങ്ങ്, ആനന്ദ് മധുസൂദനന്‍, ചെമ്മീന്‍ സിനിമയില്‍ അഭിനയിച്ച അശോകനുണ്ണി, 'ഇഷ്ടി' സംസ്‌കൃത സിനിമയിലെ നായിക ആതിര പട്ടേല്‍ എന്നിവരെ അഡ്വ തോമസ് ഉണ്ണിയാടന്‍ ആദരിക്കും. തുടര്‍ന്ന് 10.00-ന്  'Priyanta Kaluarachchi' സംവിധാനം ചെയ്ത 'Red Butterfly Dream' എന്ന ശ്രീലങ്കന്‍ തമിഴ് സിനിമ പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 14 ചൊവ്വാഴ്ച രാവിലെ 9 ന് സമാപന സമ്മേളനം പ്രശസ്ത സിനിമാസംവിധായകന്‍ അമ്പിളി ഉദ്ഘാടനം ചെയ്യും. പി എന്‍ പ്രോവിന്റ് മുഖ്യപ്രഭാഷണം നടത്തും. നഗരസഭ വൈസ് ചെയര്‍പേഴ്സണ്‍ രാജേശ്വരി ശിവരാമന്‍ മുഖ്യാതിഥിയായിരിക്കും. നഗരസഭാ കൗണ്‍സിലര്‍ സോണിയ ഗിരി ആശംസകള്‍ അര്‍പ്പിക്കും. അഡ്വ പി എന്‍ സുരേഷ് സ്വാഗതവും എം എം കാര്‍ത്തികേയന്‍ നന്ദിയും പറയും. തുടര്‍ന്ന് 10 ന് വിധു വിന്‍സെന്റ് സംവിധാനം ചെയ്ത മാന്‍ഹോള്‍ പ്രദര്‍ശിപ്പിക്കും.
 
സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.