പത്രസമ്മേളനം
കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍
ഇരിങ്ങാലക്കുട : കേരള ലോയേഴ്സ് ക്ലാര്‍ക്ക്സ് അസ്സോസിയേഷന്‍ തൃശ്ശൂര്‍ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയില്‍ 2017 ഫെബ്രുവരി 11 ശനിയാഴ്ച അയ്യങ്കാവിന് സമീപം പ്രിയ ഹാളില്‍ വച്ചു നടക്കും. ജില്ലാ പ്രസിഡണ്ട് സതീശന്‍ തലപ്പുറത്ത് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഇരിങ്ങാലക്കുട എം.എല്‍.എ കെ.യു അരുണന്‍ മാസ്റ്റര്‍ ഉദ്ഘാടനകര്‍മ്മം നിര്‍വ്വഹിക്കും.ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് ആന്റ് മാക്ട് ജഡ്ജി ജി.ഗോപകുമാര്‍ മുഖ്യാതിഥിയും മുന്‍ ചീഫ് വിപ്പ് അഡ്വ.തോമസ് ഉണ്ണിയാടന്‍ മുഖ്യപ്രഭാഷണം നടത്തും.സംഘടനാ കാര്യങ്ങളെക്കുറിച്ച് കെ.എല്‍.സി.എ സംസ്ഥാന സെക്രട്ടറി രാജമാണിക്യം സംസാരിക്കും.മുനിസിപ്പല്‍ ചെയര്‍ പേഴ്സണ്‍ നിമ്യ ഷിജു,ഗവ.പ്ലീഡര്‍ ആന്റ് പബ്ലിക് പ്രൊസിക്യൂട്ടര്‍ പി.ജെ. ജോബി ,ഇരിങ്ങാലക്കുട ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് രാജേഷ് തമ്പാന്‍ എന്നിവര്‍ ആശംസകള്‍ അറിയിക്കും.
 
സംഗമേശാലയം- ജനുവരി 15ന് പ്രവര്‍ത്തനം ആരംഭിക്കും
ഇരിങ്ങാലക്കുട: 2012ല്‍ രൂപീകരിക്കപ്പെട്ട ഓം സംഗമേശ്വര ട്രസ്റ്റിന്റെ കീഴില്‍ അശരണരായ വയോദികര്‍ക്കായി ആരംഭിക്കുന്ന വൃദ്ധസദനമാണ് സംഗമേശാലയം. 2014ല്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പിള്ളി നടേശന്‍ തറക്കല്ലിട്ട കെട്ടിടം മൂന്നു വര്‍ഷം കൊണ്ടാണ് പൂര്‍ത്തീകരിച്ചത്. നടവരമ്പത്ത് കല്യാണി അമ്മാള്‍ എന്ന വൃദ്ധ ട്രസ്റ്റിന്റെ സംരക്ഷണം ആവശ്യപ്പെടുകയും ഇവരുടെ കാലശേഷം ട്രസ്റ്റിനായി സംഭാവന നല്‍കിയ 12 ലക്ഷം രൂപയും ട്രസ്റ്റിലെ അംഗങ്ങള്‍ ഒരുലക്ഷംരൂപ വീതം പിരിവിട്ടുമാണ് ട്രസ്റ്റിന്റെ മൂലധനം കണ്ടെത്തിയത്. ജനുവരി പതിനഞ്ചിന് വൃദ്ധസദനത്തിന്റെ ഉദ്ഘാടനം സുപ്രസിദ്ധ സിനിമതാരം മഞ്ജുവാര്യര്‍ നിര്‍വ്വഹിക്കും. എം.പി.സി.എന്‍.ജയദേവന്‍ മുഖ്യപ്രഭാഷണം നടത്തുകയും എം.എല്‍.എ.കെയു.അരുണന്‍ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ട്രസ്റ്റ് പ്രസിഡന്റ് ഡോ.ഇ.പി.ജനാര്‍ദ്ദനന്‍, സെക്രട്ടറി സന്തോഷ് ബോബന്‍, റൂറല്‍ എസ്പി എന്‍.വിജയകുമാര്‍ പൂമംഗലം പഞ്ചയാത്ത് പ്രസിഡന്റ് വര്‍ഷ രാജേഷ്, ട്രസ്റ്റ് വൈ.പ്രസിഡന്റ്് കെ.കെ.കൃഷ്ണാനന്ദബാബു തുടങ്ങിയവര്‍ സംസാരിക്കും.